ഹൂസ്റ്റൺ: സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇടവക ട്രസ്റ്റി ബിനു തോമസ് (54) അന്തരിച്ചു. കേരളത്തിൽ പൂവത്തൂർ എരന്നൂർ കുടുംബാംഗമാണ്. അമേരിക്കയിലെ സിഎസ്ഐ സഭകളുടെ പ്രവർത്തനങ്ങളിൽ ദീർഘകാലമായി സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
അമേരിക്കയിൽ എത്തിയ കാലം മുതൽ സഭയോട് ചേർന്ന് നിന്ന വ്യക്തിയായിരുന്നു ബിനു തോമസ്. ഫ്ലോറിഡയിലെ സിഎസ്ഐ കോൺഗ്രിഗേഷനിലും തുടർന്ന് ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ഇടവകയിൽ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നോർത്ത് അമേരിക്കയിലെ സിഎസ്ഐ കൗൺസിൽ ബിനു തോമസിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു.
പൊതുദർശനവും സംസ്കാരശുശ്രൂഷകളും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഹൂസ്റ്റണിൽ (16520, Chimney Rock Rd, Houston, TX 77053). തുടർന്ന് സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് സൗത്ത് പാർക്ക് (1310 North Main Street, Pearland) സെമിത്തേരിയിൽ.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/live/_6SEfqA03DU